Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘ബ്ലാക്ക് ആൻഡ് വൈറ്റ് സെൽഫികൾ’ റോബിൻ എഴുത്തുപുരയുടെ കവിതാസമാഹാരം പുറത്തിറങ്ങി


ലബ്ബക്കട:റോബിൻ എഴുത്തുപുരയുടെ ‘ബ്ലാക്ക് ആൻഡ് വൈറ്റ് സെൽഫികൾ’ എന്ന ഇടുക്കിയുടെ ജീവിതവൈവിധ്യങ്ങളിലൂടെയും കുടിയേറ്റ ചരിത്രത്തിലൂടെയും സഞ്ചരിക്കുന്ന കവിതാസമാഹാരം ഡി. സി. ബുക്സിൽനിന്നും പുറത്തിറങ്ങി. കവി അശോകൻ മറയൂർ കവർപ്രകാശനം നടത്തി.
പ്രശസ്തകവികൾ കെ. സച്ചിദാനന്ദനും കുരീപ്പുഴ ശ്രീകുമാറും ആശംസകളും ഡോ. എം. ബി മനോജ് അവതാരികയും ഡി. യേശുദാസ് പഠനവും നിർവഹിച്ച പുസ്തകം ഇടുക്കിയുടെ സാഹിത്യചരിത്രത്തിൽ നാഴികക്കല്ലാകുകയാണ്. കേരളത്തിലെ എല്ലാ ബുക്ക് സ്റ്റാളുകളിലും പുസ്തകം ലഭ്യമാണ്.