മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾക്ക് കട്ടപ്പനയിൽ തുടക്കമായി
മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾക്ക് കട്ടപ്പനയിൽ തുടക്കമായി.
പുളിയന്മലയിൽ നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.
ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കട്ടപ്പന നഗരസഭ മഴക്കാല പൂർവ്വ ശുചി കാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത വർദ്ധിച്ചുവരുകയണന്നും ഇത്തരക്കാരെ പൊതുജന പങ്കാളിത്തത്തോടെ കണ്ടെത്തി തക്കതായ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും ചെയർ ബീനാ ടോമി പറഞ്ഞു.
കട്ടപ്പന പേഴുംകവല ബി വറേജ് ഔട്ട്ലെറ്റിന് സമീപം സ്വകാര്യ വ്യക്തി യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാലിന്യങ്ങൾ നിഷേപിക്കുന്നത് വർദ്ധിച്ചുവരുകയാണ്.
പല തവണ ഉടമയോടെ സ്ഥലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് മലിന്യ നിക്ഷേപം കൂടുന്നതെന്നും ഇനി മുനിസിപ്പൽ ആക്റ്റ് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക് പറഞ്ഞു.
ഈ ഭാഗത്തെ മാലിന്യങ്ങൾ JCB യുടെ സഹായത്തോടെ നീക്കിയ ശേഷം മാലിന്യം നിഷേപികരുത് എന്ന ബോർഡും നഗരസഭ സ്ഥാപിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ 34 വാർഡുകളിലും മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനാണ് നഗരസഭയുടെ തീരുമാനം