ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായാതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. നിയമന ഉത്തരവ് ഓർഡർ വെബ് സൈറ്റിൽ ഇന്നലെ ( മെയ് 17) മുതൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്തെടുക്കാം.
വകുപ്പ് ,സ്ഥാപന മേധാവികൾ order.ceo.kerala.gov.in ൽ നിന്നും നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്ക് കൈമാറേണ്ടതും ആ വിവരം മെയ് 20 ന് വൈകീട്ട് 5 ന് മുൻപ് ഓർഡർ വെബ് സൈറ്റിൽ രേഖപ്പെടുത്തേണ്ടതുമാണ്.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലന ക്ലാസ് കലക്ടറേറ്റിലെ മെയിൻ കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, പ്ലാനിംഗ് ഓഫീസ് ഹാൾ എന്നിവടങ്ങളിൽ മെയ് 23, മെയ് 24 തീയതികളിലായി നടക്കും . രാവിലെ 9 മണി, ഉച്ചയ്ക്ക് 1 മണി എന്നിങ്ങനെ രണ്ട് സെഷനുകളായിട്ടാകും ക്ലാസ്. ജീവനക്കാർ നിയമന ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുക്കാത്ത ജീവനക്കാർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 134 പ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.