കനത്ത മഴയിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി, ഒപിയുടെ പ്രവർത്തനം അടക്കം താറുമാറായി
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ കനത്ത മഴയിൽ വെള്ളം കയറുന്നത് പതിവായി.വെള്ളക്കെട്ട് കാരണം ഒപി പ്രവർത്തനം അടക്കം തടസ്സപ്പെട്ടു.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് ഒ പി ചീട്ട് എടുക്കുന്ന മുറിയിലും, വാർഡിലും വെള്ളം കയറിയത്.വാർഡിൽ രോഗികൾ ഉള്ളപ്പോഴാണ് വെള്ളം കയറിയത്.പുതിയതായി നിർമ്മിച്ച ബ്ലോക്കിന് മതിയായ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് ആശുപത്രിക്കുള്ളിലേയ്ക്കും വെള്ളം കയറുവാൻ കാരണം.ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയിൽ കാൽപാദത്തിനൊപ്പമാണ് വെള്ളക്കെട്ട് ഉണ്ടായത്.ശുചീകരണ തൊഴിലാളികൾ മണിക്കൂറുകളോളം നേരം പ്രയത്നിച്ചാണ് വെള്ളക്കെട്ട് നീക്കിയത്.അതെ സമയം നഗരസഭ വിഷയത്തിൽ ഇടപെടാത്തതിൽ എൽഡിഎഫ് പ്രതിഷേധവുമായി രംഗത്ത് വന്നു.എന്നാൽ പൊതുമരാമത്ത് വകുപ്പ് വിഭാഗമാണ് കെട്ടിടം നിർമ്മിച്ചത് എന്നും അവരുടെ അനാസ്ഥ കാരണമാണ് ആശുപത്രിക്കുള്ളിൽ ചെളി വെള്ളം കയറുവാൻ കാരണമായത് എന്നുമാണ് നഗരസഭ അതികൃതരുടെ വിശദീകരണം.നിലവിൽ നഗരസഭ താത്കാലിക പരിഹാരം ഏർപ്പെടുത്തിയത്.