അശാസ്ത്രീയ നിയന്ത്രണം പിൻവലിക്കണം: ഉപവാസസമരം നടത്തി വ്യാപാരികൾ


കട്ടപ്പന : കട്ടപ്പനയിൽ വ്യാപാരികൾ കടകളടച്ച് ഉപവസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഹസൻ ഉദ്ഘാടനം ചെയ്തു. സാജൻ ജോർജ്, മാണി കൊച്ചുപുരയ്ക്കൽ, സിബി കൊല്ലംകുടി, ടി.ജെ.ജേക്കബ്, എ.എച്ച്.കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി. അശോക ജങ്ഷനിൽ മർച്ചന്റ്സ് യൂത്ത് വിങ് നടത്തിയ ഉപവാസ സമരം ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. അജിത്ത് സുകുമാരൻ, എ.കെ.ഷിയാസ്, ടി.ജെ.ജിന്റോ, എസ്.അനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഇടുക്കി : കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെമാത്രം ദ്രോഹിക്കുന്ന അശാസ്ത്രീയ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ കടയടപ്പുസമരം ജില്ലയിൽ പൂർണം. മുഴുവൻ യൂണിറ്റുകളിലും രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് വരെ ഉപവാസസമരം നടന്നു. ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുമ്പിൽ നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.പി. ഹസൻ അധ്യക്ഷത വഹിച്ചു. ട്രഷറർ സണ്ണി പൈമ്പിള്ളിൽ, സെക്രട്ടേറിയറ്റംഗങ്ങളായ സി.കെ. ബാബുലാൽ, ഷാജി കണ്ടച്ചാലിൽ, വിനു പി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
കുമളി : കുമളിയിൽ വ്യാപാരികൾ കടകൾ അടച്ച് ഉപവാസസമരം നടത്തി. ജില്ലാ സെക്രട്ടറി ജോയി മേക്കുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബു എം.തോമസ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് മജോ കാരിമുട്ടം, വി.കെ. ദിവാകരൻ, കെ.എ.അബ്ദുൾ സലാം, പി.എൻ.രാജു, പി.എസ്. നൗഷാദ്, ആൻസി ജെയിംസ്, ജോസ് അഴകംപ്രായിൽ, അബ്ദുൾ സുൽഫിക്കർ, ഷിജു വി.ആർ, എന്നിവർ നേതൃത്വം നൽകി.
നെടുങ്കണ്ടം : നെടുങ്കണ്ടം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കടകളടച്ച് ഉപവസിച്ചു. നെടുങ്കണ്ടം വ്യാപാരഭവന് മുമ്പിലാണ് ഉപവാസം സംഘടിപ്പിച്ചത്. പ്രസിഡന്റ് ആർ.സുരേഷ്, ജനറൽ സെക്രട്ടറി ജെയിംസ് മാത്യു, ജെയിംസ് പ്ലാമൂട്ടിൽ, ഷിഹാബുദ്ദീൻ യൂസഫ്, സജി ആർ.നായർ, പി.എസ്.സലിം, ജോബിൻ കോഴിമല, എൻ.ശിവദാസൻ, ജോസ് പ്രഭാത്, തങ്കച്ചൻ തോമസ് എന്നിവർ നേതൃത്വം നൽകി.