നാട്ടുവാര്‍ത്തകള്‍
ഇടുക്കിയിൽ നേരിയ ഭൂചലനം


ഉപ്പുതറ : ഇടുക്കിയുടെ വിവിധ മേഖലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഈ സമയം മിന്നൽ ഉണ്ടായിരുന്നതിനാൽ ഭൂചലനം ഉണ്ടായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല. വിവിധ പ്രദേശങ്ങളിൽ ജനൽചില്ലുകൾ പൊട്ടിയതായും റിപ്പോർട്ടുണ്ട്. 50 സെക്കൻറ് നീണ്ടുനിന്ന ഭൂചലനമാണുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.