കൺസ്യൂമർ ഫെഡിന്റെ സ്റ്റുഡൻറ്സ് മാർക്കറ്റ് കട്ടപ്പന മുൻസിപ്പാലിറ്റി കെട്ടിടത്തിൽ ആരംഭിച്ചു
വിദ്യാർത്ഥിക്കൾക്കാവശ്യമായ മുഴുവൻ സാധനങ്ങളും പൊതുവിപണി വിലയേക്കാൾ 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ സ്‌റ്റുഡൻറ്സ് മാർക്കറ്റിൽ ലഭ്യമാകും.
കൺസ്യൂമർ ഫെഡറേഷന്റ് സ്വന്തം ഉൽപ്പന്നമായ ത്രിവേണി നോട്ട്ബുക്കുകൾ, പ്രമുഖ ബ്രാൻഡുകളുടെ ബാഗ്,കുട, ലഞ്ച് ബോക്സ്, തുടങ്ങി വിദ്യാർത്ഥിക്കൾക്കാവശ്യമായ മുഴുവൻ സാധനങ്ങളും പൊതുവിപണി വിലയേക്കാൾ 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ സ്‌റ്റുഡൻറ്സ് മാർക്കറ്റിൽ ലഭ്യമാക്കും.
ഇടുക്കി ജില്ലയിലെ വിവിധ സർവ്വീസ് സഹകരണ ബാങ്കുകളുമായി ചേർന്ന് 8 സ്റ്റുഡൻറ്സ് മാർക്കറ്റുകളും, കൺസ്യൂമർ ഫെഡറേഷൻ ജില്ലയിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും സ്‌റ്റുഡൻറ്സ് മാർക്കറ്റ് സംഘടിപ്പിയ്ക്കുന്നുണ്ട്.
കേരളമാകെ 500 സ്‌റ്റുഡൻറ്‌സ് മാർക്കറ്റുകളാണ് ആരംഭിയ്ക്കുന്നത്.
വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന സമയത്ത് ഉണ്ടാക്കുന്ന പൊതുവിപണിയിലെ സ്‌കൂൾ സ്‌റ്റേഷനറികളുടെ വിലക്കയറ്റത്തെ പിടിച്ച് നിർത്തി രക്ഷിതാക്കൾക്ക് സഹായമാകുന്നതിനാണ് ഇത്തരത്തിലൊരു സംരംഭം ആരംഭിച്ചിട്ടുള്ളത്.
നഗരസഭ ഓഫീസിനോട് ചേർന്നാണ് വിപണി ആരംഭിച്ചിരിക്കുന്നത്.
നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉദ്ഘാടനം നിർവ്വഹിച്ചു
കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡ് അംഗം തോമസ് മൈക്കിൾ ആദ്യവിൽപ്പന നിർവ്വഹിച്ചു.
CDS ചെയർ പേഴ്സൺ മാരായ രത്നമ്മ സുരേന്ദ്രൻ ,ഷൈനി ജിജി തുടങ്ങിയവർ പങ്കെടുത്തു.
ഫാൻസി ബാഗുകളും, ബ്രാൻഡഡ് കുടകളും വിപണിയിൽ ലഭ്യമാകും.
കൂടാതെ കുടുംബശ്രീയുടെ ബാഗുകളും സഹകരണ ഉൽപ്പന്നമായ മാരാരിയുടെ കുടയും സജ്‌ജീകരിച്ചിട്ടുണ്ട്. ബ്രാൻഡ് അനുസരിച്ച് ശരാശരി 650 രൂപ മുതൽ 2500 രൂപ വരെയാണ് ബാഗുകളുടെ വില.
300 രൂപ മുതലുള്ള കുടകളും ലഭ്യമാകും.
ജൂൺ 15 വരെയാണ് വിപണി പ്രവർത്തിക്കുന്നത്.