നാട്ടുവാര്‍ത്തകള്‍
ആമയാറിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ചക്രങ്ങൾ മോഷ്ടിച്ചു


കട്ടപ്പന : ആമയാറിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ചക്രങ്ങൾ മോഷ്ടിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കട്ടപ്പനയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്റെ കമ്പനി ബൈക്കിന്റെ ചക്രങ്ങളാണ് രാത്രിയിൽ മോഷണം പോയത്. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വണ്ടന്മേട് പോലീസ് അറിയിച്ചു.