നാട്ടുവാര്‍ത്തകള്‍
ആറുവയസ്സുകാരിയുടെ കൊലപാതകം: പ്രതിക്കുനേരേ നാട്ടുകാരുടെ രോഷം


വണ്ടിപ്പെരിയാർ : ആറുവയസ്സുകാരിയുടെ െകാലപാതകവുമായി ബന്ധപ്പെട്ട് പ്രതിയുമായി പോലീസ് തെളിവെടുക്കാനെത്തിയപ്പോൾ പ്രതിഷേധവുമായി നാട്ടുകാരും. ഇതോടെ തെളിവെടുപ്പ് അതിവേഗം പൂർത്തിയാക്കി പോലീസ് മടങ്ങി.

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പെരുവന്താനം, വാഗമൺ, ഉപ്പുത്തറ, പീരുമേട്, കുമളി എന്നിവിടങ്ങളിൽനിന്നുള്ള പോലീസുകാർ ഉൾപ്പെടെ നൂറിലധികം പേരുടെ അകമ്പടിയോടെയാണ് അർജുനെ എസ്‌റ്റേറ്റിലെ ലയത്തിൽ എത്തിച്ചത്. നൂറുകണക്കിന് ആളുകളും പ്രതിയെ കാണുന്നതിനായി കൂടി.
കുറ്റം ചെയ്ത രീതി പോലീസുകാർക്ക് വിവരിക്കുന്നതിനിടയിൽ പലതവണ അർജുൻ വികാരഭരിതനായി. തെളിവെടുപ്പിനുശേഷം മടങ്ങവെ പലതവണ നാട്ടുകാർ അർജുനെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ, പോലീസിന്റെ ഇടപെടലുണ്ടായതോടെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.