6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഹൈറേഞ്ചിലേക്ക് നടത്താം …സുരക്ഷിത യാത്ര



ഈ അവധിക്കാലത്ത് കുടുംബവുമൊത്ത് ഹൈറേഞ്ചിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ധാരാളം. അവരുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്.

നിങ്ങൾ ഗാട്ട് റോഡുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ..?

സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 ഗാട്ട് റോഡുകൾ (മലമ്പാതകൾ ) ആണ് ഉള്ളത്. എന്നാൽ ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള ചെറുതും വലുതുമായ ധാരാളം വഴികൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഇവിടെ എത്തുന്ന അയൽ സംസ്ഥാനങ്ങൾ ,മറ്റ് ജില്ലകൾ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നത് പതിവാണ്.

നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രതയേറിയ വളവുകളുമുള്ള റോഡുകളിൽ ” സൈറ്റ് ഡിസ്റ്റൻസ് ” (Sight Distance) വളരെ കുറവായിരിക്കും. ഈ വസ്തുത ഡ്രൈവർ മനസിലാക്കാതെ പോകുന്നതാണ് പ്രശനം.


കാണാൻ കഴിയുന്ന റോഡിൻറെ ദൂരം , ദൂരക്കാഴ്ച എന്നതാണ് “സൈറ്റ് ഡിസ്റ്റൻസ്” എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ” സൈറ്റ് ഡിസ്റ്റൻസ്” കുറഞ്ഞ റോഡുകൾ ,പ്രത്യേകിച്ച് ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. ഹിൽ സ്റ്റേഷൻ റോഡുകളിൽ “സൈറ്റ് ഡിസ്റ്റൻസ്” വളരെ കുറവുമായിരിക്കും.

” സൈറ്റ് സിസ്റ്റൻസ്” കുറഞ്ഞ റോഡുകളിൽ ഡ്രൈവർ ശ്രദ്ധിക്കേണ്ടവ :

  1. മുന്നിലെ വളവിൻ്റെയൊ, ഇറക്കത്തിൻ്റെയൊ തീവ്രത അറിയാൻ കഴിയില്ല.
  2. എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല
  3. മുന്നിലെ തടസങ്ങളെ മുൻകൂട്ടി അറിയാൻ കഴിയില്ല.
  4. ശരിയായ തീരുമാനങ്ങൾ, ശരിയായ സമയത്ത് എടുക്കാൻ കഴിയാതെ വരാം.

ഇങ്ങനെയുള്ളപ്പോൾ ഡ്രൈവർ എന്ത് ചെയ്യണം?

1.മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

2.ഗിയർ ഡൗൺ ചെയ്യാതെ ,തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറക്കും. ഇതിന്റെ ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്)

3.ആവശ്യമെങ്കിൽ വളവുകളിൽ ഹോൺ മുഴക്കുക.

  1. റോഡ് സൈൻസ് ശ്രദ്ധിക്കുക
  2. വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്.
    6 .വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.
  3. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക
  4. വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.
  5. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.
  6. ഗൂഗിൾ മാപ്പിൻ്റെ സഹായത്താൽ അപരിചിതമായ വഴികളിലൂടെ രാത്രി കാലങ്ങളിൽ സഞ്ചരിക്കാതിരിക്കുക.
  7. യാത്ര തുടങ്ങും മുമ്പ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ഉറപ്പ് വരുത്തുക.
  8. ഫസ്റ്റ് എയ്ഡ് കിറ്റ് ഒപ്പം കരുതുക
  9. പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി സാഹസികതയ്ക്ക് മുതിരരുത്.
  10. വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുക തന്നെ വേണം.

നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറരുത്.
യാത്ര തുടങ്ങുമ്പോഴുള്ള സന്തോഷം യാത്ര തീരും വരെയും ഉണ്ടാകാൻ ജാഗ്രതയോടെയിരിക്കാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!