നാട്ടുവാര്‍ത്തകള്‍
സുരേന്ദ്രന്റെ പേരിൽ കേസ്; പ്രതിഷേധവുമായി ബി.ജെ.പി.


സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ തൊടുപുഴയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജില്ലാ സെക്രട്ടറി അഡ്വ.അമ്പിളി അനിൽ, നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീവിദ്യ രാജേഷ്, മനു ഹരിദാസ് എന്നിവർ പ്രസംഗിച്ചു.