previous arrow
next arrow
Idukki വാര്‍ത്തകള്‍

സോഷ്യൽ വർക്ക് ദിനാചരണം




കാഞ്ചിയാർ – ജെ. പി. എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം സംയോജിതമായ സാമൂഹിക പ്രവർത്തനത്തിലൂടെ വൈവിധ്യങ്ങളെ ബഹുമാനിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി ലോക സാമൂഹിക പ്രവർത്തന ദിനാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സാബു അഗസ്റ്റിൻ അധ്യക്ഷനായ ചടങ്ങിൽ സോഷ്യൽ വർക്കറും കോളേജ് മാനേജറുമായ റവ. ഫാ. എബ്രഹാം
പാനിക്കുളങ്ങര സി. എസ്. ടി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. പ്രിൻസ് ചക്കാലയിൽ ആശംസകൾ അറിയിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി തമിഴ്നാട്ടിൽ നിന്നും എം എസ് ഡബ്ല്യുവിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അസി. പ്രൊഫസർ അഖില മാത്യുവിനെ ആദരിച്ചു.
തുടർന്ന് നെടുംകണ്ടം ആശാഭവൻ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാൻഡ് മേളവും, സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി രേഷ്മ എലിസബത്ത് ചെറിയാന്റെ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!