മനുഷ്യസ്നേഹത്തിന്‍റെ മാതൃകയായി മുരിക്കാശേരി പോലീസ്



ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതോടൊപ്പം ജനങ്ങളുടെ ജീവിതത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് മുരിക്കാശേരി പോലീസ് . കോവിഡ് കാലത്തു നിരവധിയായ ജീവകാരുണ്യപ്രവർത്തങ്ങളാണ് മുരിക്കാശേരി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത് . ഓൺലൈൻ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനോപകരണങ്ങൾ നൽകുന്ന തിരക്കിലാണ് ഇപ്പോൾ ഈ നിയമപാലകർ .
കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെ ഏറെ തിരക്കിലാണ് നമ്മുടെ നിയമപാലകർ . രാവും പകലും എന്നില്ലാതെ അധിക ജോലി ചെയ്യുമ്പോഴും സഹജീവി സ്നേഹവും മനുഷ്യത്വവും ഒരൽപം പോലും ഇവരിൽനിന്നും ചോർന്നുപോയിട്ടില്ല . അതിനുത്തമ ഉദാഹരണമാണ് മുരിക്കാശേരി പോലീസ് .ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതോടൊപ്പം ജനങ്ങളുടെ ജീവിതത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് മുരിക്കാശേരിയിലെ ഈ നിയമപാലകർ . സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് കൈത്താങ്ങാണ് സ്റ്റേഷനിലെ ഓരോ പോലീസുകാരും . എം ബീറ്റുമായി ബന്ധപെട്ടു പോലീസുകാർ ജനങളുടെ ഇടയിലേക്ക് എത്തുകളുയും താഴെക്കിടയിലുള്ള ആളുകളെ സഹായിക്കുകായും മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് ഉൾപ്പെടെയുള്ള പ്രവർത്തങ്ങൾ ഇവരുടെ നേതൃത്വത്തിൽ നടത്തി വരുന്നു കോവിഡ് കാലത്ത് നിരവധിയായ ജീവകാരുണ്യപ്രവർത്തങ്ങളാണ് മുരിക്കാശേരി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത് . ഓൺലൈൻ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനോപകരണങ്ങൾ ലഭ്യമാക്കുന്ന തിരക്കിലാണ് ഈ കാവലാളന്മാർ . ജീവനക്കാർ പിരിവെടുത്തും മറ്റുമാണ് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങി നൽകുന്നത് . സബ് ഇൻസ്‌പെക്ടർ മാരായ ജോൺസൺ സാമുവൽ , ലോഹ്യൻ പി എ , ടോമിച്ചൻ കെ വി , സീനിയർ സിവിൽ പോലീസ് ഓഫീസറായ സി ആർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ജീവകാരുണ്യപ്രവർത്തങ്ങൾ നടത്തിവരുന്നത് . വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകുന്നതോടൊപ്പം അതിൽ മാസ മാസം ഇന്റർ നെറ്റ് ചാർജ് ചെയ്തുനൽകുന്നതിനും എസ് ഐ ജോൺസൺ സാമുവലും ഹരിലാൽ സി ആറും കാണിക്കുന്ന കരുതൽ എടുത്തുപറയേണ്ട ഒന്നാണ് .