കട്ടപ്പനയുടെ ആരോഗ്യമേയലക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് യാത്രയയപ്പ് നൽകി.


കട്ടപ്പനയിൽനിന്നും സ്ഥലം മാറി പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കട്ടപ്പനയുടെ ആരോഗ്യ മേഖലയിൽ സുത്യർഹമായ സേവനം ചെയ്ത ഇരുവരും സ്ഥലം മാറി പോകുന്നത് കട്ടപ്പനക്ക് നഷ്ട്ടമാണ് എന്ന് നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ പതിമൂന്നര വർഷമായി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ട്ടർ ആയി സോവനം ചെയ്ത ശേഷമാണ് PM ഫ്രാൻസീസ് പ്രമോഷനോടെ മണിമലക്ക് സ്ഥലം മാറി പോകുന്നത്.
2 വർഷമായി കട്ടപ്പന നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്ത ശേഷമാണ് ആറ്റ്ലി. പി. ജോൺ ഏറ്റൂമാനൂർ നഗരസഭയുടെ ആരോഗ്യമേഖലയുടെ ചുമതല ഏറ്റെടുത്തത്.
ഇരുവരും കട്ടപ്പനയുടെ ആരോഗ്യമേഖലയിൽ ചെയ്ത സേവനം വളരെ വലുതാണന്ന് യോഗം ഉദ്ഘാടനം ചെയ്ത നഗരസഭ മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തിൽ ഇരുവർക്കും ഉപഹാരങ്ങൾ നല്കി ആദരിച്ചു.നഗരസഭ കൗൺസിലർമാരായ സിബി പാറപ്പായി, ജോയി ആനിത്തോട്ടം, സിജോമോൻ ജോസ്, സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജോർജ് തോമസ്, ഷാജി നെല്ലിപ്പറമ്പിൽ, രാജേഷ് നാരയണൻ, എം.എം.ജോസഫ്, സണ്ണി സ്റ്റോറിൽ, ജോജോ കുമ്പളന്താനം തുടങ്ങിയവർ സംസാരിച്ചു.