നാട്ടുവാര്‍ത്തകള്‍
കേരള ഗവ.ഫാക്ടറിസ് ആന്‍ഡ് ബോയ്‌ലര്‍സ് സേഫ്റ്റി അവാര്‍ഡ് എച്ച.എം,എല്‍ അപ്പര്‍ സൂര്യനെല്ലി ടീ ഫാക്ടറിക്ക്


കട്ടപ്പന: കേരള ഗവ.ഫാക്ടറിസ് ആന്‍ഡ് ബോയ്‌ലര്‍സ് സേഫ്റ്റി അവാര്‍ഡ് എച്ച.എം,എല്‍ അപ്പര്‍ സൂര്യനെല്ലി ടീ ഫാക്ടറിക്കും 2020- ലെ ഫാക്ടറിസ് ആന്‍ഡ് ബോയ്‌ലര്‍സ് സുരക്ഷ അവാര്‍ഡ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സൂര്യനെല്ലി ടീ ഫാക്ടറിയ്ക്കും ലഭിച്ചു.കാറ്റഗറി മൂന്ന് മീഡിയം ഫാക്ടറീസ് വിഭാഗത്തില്‍ നിന്നാണ് അപ്പര്‍ സൂര്യനെല്ലി ടീ ഫാക്ടറിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 2018- ലും സൂര്യനെല്ലി ടീ ഫാക്ടറിക്ക് അവാര്‍ഡ് ലഭിച്ചിരിരുന്നു. മഹാത്മാ അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരില്‍ നിന്ന് കമ്പനി പ്രധിനിധികളായ രാജീവ് ജോര്‍ജ്, ആനന്ദ് ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.