നാട്ടുവാര്‍ത്തകള്‍
ഈ പച്ചപ്പ് അപകടമാണ്: റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഏലച്ചെടികൾ അപകടകാരണമാകുന്നു


കുഞ്ചിത്തണ്ണി : പ്രധാന റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഏലച്ചെടികളുടെ തട്ടകൾ അപകടമുണ്ടാക്കുന്നു. ടീ കമ്പനിയിൽനിന്ന് നാല്പതേക്കറിനുപോകുന്ന റോഡിലാണ് വഴിയടഞ്ഞ് ഏലത്തട്ടകൾ ചായ്ഞ്ഞുനിൽക്കുന്നത്.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളിൽ പോകുന്നവർക്ക് ഇത് അപകടകാരണമായി മാറുന്നു. ഇരുചക്രവാഹനത്തിൽ പോകുമ്പോൾ ഏലത്തിന്റെ തട്ട മുഖത്ത് തട്ടുകയും കാഴ്ച നഷ്ടപ്പെട്ട് അപകടം സംഭവിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം ഒരു സ്കൂട്ടർയാത്രക്കാരന് ഇത്തരത്തിൽ അപകടം സംഭവിക്കുകയുണ്ടായി. റോഡിലേക്ക് ചായ്ഞ്ഞുനിൽക്കുന്ന ഏലത്തട്ടകൾ പുരയിടം ഉടമകൾതന്നെ നീക്കംചെയ്യണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്.
നീക്കം ചെയ്യാത്ത സ്ഥലങ്ങളിൽ പഞ്ചായത്ത് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.