Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം സംഘടിപ്പിച്ചു



കട്ടപ്പന സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച പ്രതിഭാ സംഗമം ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ നടന്നു. ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു.

ജീവിതത്തിൽ ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്കാണ് എല്ലാ മഹാരഥന്മാരെയും നേതൃനിരയിൽ എത്തിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള സ്പാർക്കിനെ താലോലിച്ച് ലക്ഷ്യത്തിൽ എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

70 വർഷത്തെ ചരിത്രമുള്ള കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഇടുക്കിയുടെ വിജയത്തിന്റെ പ്രതീകമാണെന്നും കട്ടപ്പനയിലെ ജനങ്ങളും സഹകാരികളും ചേർന്ന് കെട്ടിപ്പടുത്ത പ്രസ്ഥാനമാണിതെന്നും ഷൈജു പി. ജേക്കബ് അഭിപ്രായപ്പെട്ടു.

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 72 വിദ്യാർത്ഥികളെയും, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 62 വിദ്യാർത്ഥികളെയും, വിവിധ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ നാലുപേരെയും ചടങ്ങിൽ അനുമോദിച്ചു.


ഭരണസമിതി അംഗങ്ങളായ ടി.ജെ. ജേക്കബ്, അഡ്വ. കെ.ജെ. ബെന്നി, ജോയി ആനിത്തോട്ടം, ജോയി പൊരുന്നോലിൽ, ബാബു ഫ്രാൻസിസ്, സിനു വാലുമ്മൽ, സജീവ് മോൻ കെ.എസ്, സജീന്ദ്രൻ പി.എം, അരുൺകുമാർ കെ.ടി, സിന്ധു വിജയകുമാർ, സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!