ഹൈറേഞ്ച് NSS യൂണിയൻ പ്രതിഷേധിച്ചു


അഹമ്മദാബാദ് വിമാന അപകടത്തിൽ മരണമടഞ്ഞ പത്തനംതിട്ട സ്വദേശിനി
രഞ്ജിത ജി. നായരെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമത്തിൽ കമൻ്റിട്ട വെള്ളരിക്കുണ്ട് താലൂക് ഓഫീസിലെ ഡപ്യൂട്ടി തഹസീൽദാർ എ. പവിത്രൻ്റെ നടപടിയിൽ ഹൈറേഞ്ച് NSS യൂണിൻ ശക്തമായി പ്രതിഷേധിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചും ജാതീയമായ അധിക്ഷേപം നടത്തിയും ബോധപൂർവ്വം സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് അപലപനീയമാാണെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നു കൊണ്ട് ജനങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും NSS യൂണിയൻ ആവിശ്യപ്പെട്ടു.
ഹൈറേഞ്ച് NSS യൂണിയൻ ചെയർമാൻ KSഅനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഓഫീസിൽ കൂടിയ യൂണിയൻ ഭാരവാഹികളുടെ യോഗത്തിൽ വനിതാ യൂണിയൻ രക്ഷാധികാരി കൃഷ്ണമ്മ അരവിന്ദൻ, പ്രസിഡൻ്റ് ഉഷാകുമാരി എം. നായർ, യൂണിയൻ സെക്രട്ടറി PT അജയൻ നായർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ . PB പ്രഭാകരൻനായർ, K ശശികുമാർ, KV അജയകുമാർ, GA സുരേഷ് കുമാർ, KK ഗോപകുമാർ, ഭാസിപ്പിള്ള, ഉത്തമൻ നായർ, ഹരി എസ്.നായർ എന്നിവർ പ്രസംഗിച്ചു.