Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ അധ്യാപകരോഷം


2023 – 24 കാലഘട്ടത്തെ ഹയർ സെക്കണ്ടി മൂല്യനിർണ്ണയത്തിന്റെ വേതനം ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടി ടീച്ചേഴ്സ് അസോസിയേഷൻ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. തൊടുപ്പുഴയിൽ വച്ച് നടന്ന ജില്ലാതല പ്രതിക്ഷേധ സമരം ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി അസോസിയേഷൻ ജില്ലാ ചെയർമാൻ ഫ്രാൻസിസ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.FHSTA നേതാക്കൻമാരായ ജിജി ഫിലിപ്പ്, ജോസ് ജോസഫ്, ജോയിസ് മാതൃ, സിജോ, റ്റോജി തോമസ്, ഷിജു കെ. ജോർജ്, ജോബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.