Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡീൻ കുര്യാക്കോസ് ഏപ്രിൽ 3 ന് പത്രിക സമർപ്പിക്കും


യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഏപ്രിൽ 3 ന് (ബുധൻ ) നാമനിർദേശ പത്രിക സമർപ്പിക്കും.
ഉച്ചക്ക് ശേഷം 2 മണിക്ക് വരണാധികാരി കൂടിയായ ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ്ജ് മുൻപാകെയാണ് പത്രിക സമർപ്പിക്കുന്നത്.
രാവിലെ മാതാപിതാക്കളുടെ അനുഗ്രഹം തേടിയ ശേഷം വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചെറുതോണിയിലെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തി യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കും.
മുൻ എംഎൽഎ എ.കെ മണിയുടെ നേതൃത്വത്തിലുള്ള മൂന്നാറിലെ തോട്ടം തൊഴിലാളികൾ സമാഹരിച്ചു നൽകുന്ന തുകയാണ് കെട്ടിവെക്കുന്നതിനായി നൽകുന്നത്.
പത്രിക സമർപ്പണത്തിൽ ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയെ അനുഗമിക്കും.