Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കിയിൽ LDF സ്ഥാനാർത്ഥി ജോയ്സ് ജോർജിന് പിന്തുണ നൽകുമെന്ന് കേരളാ ഡി.എം.കെ ജില്ലാ ഘടകം


ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ എൽ. ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വക്കേറ്റ് ജോയിസ് ജോർജിന് പിന്തുണ നൽകാൻ കേരളാ ഡി. എം.കെ യുടെ ജില്ലാ ഘടകം തീരുമാനിച്ചതായി നേതാക്കൾ കട്ടപ്പനയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ മനസിലാക്കിയാണ് ഡി.എം.കെ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും ഡി.എം.കെ ജില്ലാ സെക്രട്ടറി കെ.കെ ജനാർദ്ദനൻ പറഞ്ഞു.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ ഡി എം കെ ക്ക് അറുപതിനായിരത്തോളം അനുഭാവികൾ ഉണ്ടന്നും ജോയ്സ് ജോർജിന്റ് ഭൂരിപക്ഷം ഉയർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും കെ.കെ ജനാർദ്ദനൻ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ഡി.എം.കെ ഏരിയ സെക്രട്ടറിമാരായപി.പി തങ്കച്ചൻ.രാജപ്പൻ മണ്ടക്കൽ എന്നിവരും പങ്കെടുത്തു.