യേശുക്രിസ്‌തുവിന്റെ അന്ത്യാത്താഴത്തേ അനുസ്മരിച്ചു ഹൈറേഞ്ചിലെ ക്രൈസ്തവവിശ്വാസികൾ പെസഹാ വ്യാഴം ആചരിക്കും
ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രുഷ യും പെസഹാ വ്യാഴകർമങ്ങളും നടക്കും. അന്ത്യ അത്താഴ വേളയിൽ ഈശോ ശിഷ്യൻ മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക ലോകത്തിനു കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളിൽ കാൽ കഴുകൽ ശു ശ്രുഷ നടത്തുന്നത്. പെസഹാ വ്യാഴം പ്രമാണിച്ചു വീടുകളിൽ അപ്പം മുറിക്കൽ ശുശ്രുഷയും നടക്കും.
ഹൈറേഞ്ചിലെ ആദ്യകാല ദേവാലങ്ങളായ കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളി, വെള്ളയാം കുടി, സെന്റ് ജോർജ് ഫൊറോനാ പള്ളി, ഉപ്പുതറ സെന്റ് മേരിസ് ഫോറോനാ പള്ളി, എഴുകുംവയൽ സെന്റ്ജ്യൂഡ് പള്ളി, ഇരട്ടയാർ, സെന്റ് തോമസ് ഫോറോനാ പള്ളി, അണക്കര സെന്റ് തോമസ് ഫോറോനാ പള്ളി, കട്ടപ്പന സെന്റ് ജോർജ് ഓർത്തഡോസ് പള്ളി, കട്ടപ്പന സി എസ് ഐ പള്ളി
എന്നിവിടങ്ങളിൽ പെസഹാ വ്യാഴം പ്രമാണിച്ചുള്ള തിരുകർമ്മങ്ങളും കൽകഴുകൽ ശുശ്രുഷയും, കുരിശിന്റെ വഴിയും നടക്കും.
കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ വൈകുന്നേരം 3 ന് നടക്കുന്ന പെസഹാ വ്യാഴം തിരുകർമ്മങ്ങൾക്കും കാൽ കഴുകൽ ശുശ്രുഷക്കും വിശുദ്ധ കുർബാനക്കും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ മുഖ്യ കാർമികത്യം വഹിക്കും . ഫൊറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ, ,അസിസ്റ്റന്റ് വികാരിമാരായ ഫാദർ ജോസഫ് വടക്കേ പീടിക, ഫാ. നോബി വെള്ളാപ്പള്ളി , ഫാ. മനു കിളികൊത്തിപാറ തുടങ്ങിയവർ സഹകർമികത്യം വഹിക്കും.
വെള്ളയാംകുടി, സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഇന്ന് രാവിലെ 6.30 ന് പെസഹാ വ്യാഴം അനുസ്മരണ തിരുക്കർമ്മങ്ങൾ നടക്കും. ഫോറോനാ വികാരി ഫാ. തോമസ് മണിയങ്ങാട്ട്, അസി. വികാരിമാരായ ഫാ. ജോമിൻ പഴുകുടിയിൽ, ഫാ. ജോസഫ് ഉമിക്കുന്നേൽ എന്നിവർ കാൽകഴുകൽ ശുശ്രുഷക്ക് നേതൃത്വം നൽകും.
ഇരട്ടയാർ സെന്റ് തോമസ് ഫോറോനാ പള്ളിയിൽ വികാരി ജനറൽ ഫാ. ജോസ് കരിവേലിക്കൽ, അസി. വികാരിമാരായ ഫാ. ജിതിൻ പാറക്കൽ, ഫാ. അമൽ ഞാവള്ളികുന്നേൽ എന്നിവർ കാൽ കഴുകൽ ശുശ്രുഷക്കും തിരുകർമ്മങ്ങൾക്കും മുഖ്യ കാർമികത്യം വഹിക്കും.
അണക്കര സെന്റ് തോമസ് ദേവാലയത്തിൽ വൈകുന്നേരം 4 ന്ആഘോഷമായ പെസഹാ പുനരർപ്പണ വിശുദ്ധ കുർബാന, പാദ ഷാളനം എന്നിവക്ക് സീറോ മലബാർ സഭാ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്യം വഹിക്കും. വൈകുന്നേരം 7 മുതൽ പെസഹാ ആചരണം ഭവനങ്ങളിലും നടക്കും.
ദുഃ ഖ വെള്ളയോടാനുബന്ധിച്ചു ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരികാണിക്കൽ ചടങ്ങും നടക്കും . കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ വൈകുന്നേരം 3 ന് ദുഃഖ വെള്ളിയുടെ ചടങ്ങുകൾ ആരംഭിക്കും. കുരിശിന്റെ വഴിക്കു പിന്നാലെ ദേവാലയത്തിൽ
പീഡാനുഭവ വായനയും നഗരി കാണിക്കൽ ചടങ്ങും നടക്കും