നാട്ടുവാര്‍ത്തകള്‍
കോവിഡ് രോഗികള്‍ക്ക് ഭക്ഷണം ഒരുക്കി കുടുംബശ്രി പ്രവര്‍ത്തകര്‍
ഉപ്പുതറ: പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി. സെന്റ്ററിലേയ്ക്ക് കോവിഡ് രോഗികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മൂന്ന് നേരത്തെ ഭക്ഷണം ഒരുക്കി പുളിങ്കട്ട വാര്‍ഡിലെ കുടുംബശ്രി പ്രവര്‍ത്തകര്‍. സി.ഡി.എസ്. മെമ്പര്‍ ജിജി റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോസഫിന് ഭക്ഷണം കൈമാറി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, പഞ്ചായത്തംഗം ഓമന സോദരന്‍, ആശ സതീഷ്, ബിന്ദു സജിവ്, കെ.ജെ. സൗമ്യ എന്നിവര്‍ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കി.