പെട്രോൾ വില വർദ്ധനവ്: സൈക്കിൾ ചവിട്ടി പ്രതിക്ഷേധിച്ചു.
പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി ഗാന്ധി പ്രതിമക്ക് മുൻപിൽ നിന്നും ആരംഭിച്ച് ഒന്നാം മൈൽ ചുറ്റി സൈക്കിൾ ചവിട്ടി പ്രതിക്ഷേധിച്ചു. മറ്റ് അയൽ രാജ്യങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങൾ താഴ്ന്ന വിലക്ക് വിൽക്കുബോൾ മോദി ഭരിക്കുന്ന ഇന്ത്യയിൽ ഈ കൊള്ള നടക്കുന്നത്.മുൻ കാലങ്ങളിൽ വില വർദ്ധനവിനെതിരെ സമരം നടത്തിയിരുന്ന ഇടത് പക്ഷ യുവജന സംഘടനകൾ പാലിക്കുന്ന നിശ്ബ്ദത മോദിയെ പ്രീണിപ്പിക്കുന്നതിനാണന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സമര പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ ജോൺ,മോബിൻ വരിക്കമാക്കൽ, സന്തോഷ് വൈശാലി, ഷിബിൻ ജോസഫ് ജോമോൻ ജോയി, റോഷൻ, എന്നിവർ നേതൃത്വം നൽകി.
മണ്ഡലം പ്രസിഡൻറ് പി പി റഹിം, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബിജു ദാനിയേൽ, പ്രസാദ് മാണി, മജോ കാരിമുട്ടം, റോബിൻ കാരയക്ക്ട്ട്, മനോജ് മാത്യൂ എന്നിവർ പ്രസംഗിച്ചു.