പെട്രോള്‍, ഡീസല്‍, വില വര്‍ധനവിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ചും നില്‍പ്പ് സമരം നടത്തി
കുമളി: പെട്രോള്‍, ഡീസല്‍, വില വര്‍ധനവിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ചും കര്‍ഷക കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണക്കര പെടോള്‍ പമ്പിന് മുമ്പില്‍ നില്‍പ്പു സമരം നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് സമരം ഉദ്ഘാടനം ചെയ്തു. ഏഴു മാസം കൊണ്ട് 73 തവണയാണ് ഇന്ധല വില ഉയര്‍ന്നത്. കര്‍ഷക ദ്രോഹമായി രാസവളം, കീടനാശിനി, എന്നിവയുടെ വിലയും കുതിച്ചുയര്‍ന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞുവെന്നും ജനജീവിതം ദുസഹമായെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാബു അത്തിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ഷൈനി റോയി, മനോജ് മണ്ണില്‍, ആണ്ടവര്‍, അനില്‍ തണ്ണിപ്പാറ, റോയി കിഴക്കേക്കര, സജി പെരുംപെട്ടി, ജയിസണ്‍, അത്തിമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.