San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

പമ്പ സ്‌നാനഘട്ടില്‍ നവംബര്‍ 13ന് മുന്‍പ് ബാരിക്കേഡിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മോന്‍സ് ജോസഫ്



ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ സ്‌നാനഘട്ടില്‍ നവംബര്‍ 13 ന് മുമ്പ് ബാരിക്കേഡിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ഇതിനായി ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറെയും സൂപ്രണ്ടിങ് എന്‍ജിനീയറെയും ചുമതലപ്പെടുത്തി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടേയും പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ പത്തനംതിട്ട ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തും പമ്പയിലും ചേര്‍ന്ന അവലോകന യോഗങ്ങളുടെ തുടര്‍ച്ചയായാണ് യോഗം ചേര്‍ന്നത്. കടവകളുടെ നവീകരണം തൃപ്തികരമായി നടപ്പാക്കി. പമ്പയില്‍ സ്‌നാനഘട്ടത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിച്ചു. ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ച് നദിയില്‍ കൃത്യമായ നിലയില്‍ ജലനിരപ്പ് നിലനിര്‍ത്തുന്നതിന് കെ എസ് ഇ ബി യുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും.

പന്തളം ഇടത്താവളില്‍ ബാരിക്കേഡിംഗ് അടിയന്തരമായി പൂര്‍ത്തിയാക്കും. ശബരിമലയിലേക്ക് പോകാന്‍ പമ്പയില്‍ ക്യൂ നില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളം ഉറപ്പാക്കും. കാനനപാതയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് താല്‍ക്കാലിക സംവിധാനം ക്രമീകരിക്കും. തീര്‍ഥാടനത്തിന് ശേഷം ദേവസ്വം ബോര്‍ഡുമായും വനം വകുപ്പുമായും   ചർച്ചചെയ്ത്  സ്ഥിരസംവിധാനം സജ്ജമാക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള വാട്ടര്‍ കിയോസ്‌കുകളുടേയും ശുചീകരണ ശാലകളുടേയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കും. ദേവസ്വം ബോര്‍ഡിന് നിലവില്‍ ഉല്‍പാദന ചിലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വാട്ടര്‍ അതോറിറ്റി ജലം നല്‍കുന്നത്. തീര്‍ഥാടനത്തിന്റെ പ്രാധാന്യം പരിഗണിച്ച്  നിരക്ക് വീണ്ടും കുറയ്ക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, പഴകുളം മധു, സി വി ശാന്തകുമാര്‍, അബിന്‍ വര്‍ക്കി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വാട്ടര്‍ അതോറിറ്റി എംഡി എസ് പ്രേംകൃഷ്ണന്‍, ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ല പോലീസ് മേധാവി ആര്‍ ആനന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, എഡിഎം ആർ രാജലക്ഷ്മി,  തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button