അടിമാലി സെലീന വധകേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

തൊടുപുഴ, വണ്ടമറ്റം, പടികുഴയിൽ ഗിരോഷ് (40) കുറ്റക്കാരനാണെന്ന് കണ്ടെത്തി ബഹുമാനപ്പെട്ട തൊടുപുഴ പ്രിൻസിപ്പൾ ജില്ലാ ജഡ്ജി സനു എസ് പണിക്കർ പ്രതിക്ക് ജീവപര്യന്തം തടവും 35000 രൂപാ പിഴയും ശിക്ഷ വിധിച്ചു. 2017 ഒക്ടോബർ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുപാലം, 14-ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സെലീന (38)യോടുള്ള വിരോധത്തിൽ പ്രതി കയ്യിൽകരുതിയിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ നിരവധി തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ മടങ്ങുകയും വീണ്ടും തിരികെയെത്തി സെലിനയുടെ ഇടത് മാറിടം മുറിച്ച് ബാഗിലാക്കി തിരികെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു.
അടിമാലി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സാബു പി .കെ യാണ് അന്വേഷണം നടത്തി പ്രതിയ്ക്കെതിരെ അന്തിമ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർമാരായ സന്തോഷ് സി ആർ, ഷാജു എം എം എന്നിവർ അന്വേഷണ സഹായികളായി. സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിലോ, സലിം എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ് എസ് ഹാജരായി.






































































































































