Letterhead top
previous arrow
next arrow
കേരള ന്യൂസ്

‘മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കുന്നത് നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനൽ’



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ സമരം ചെയ്ത അധ്യാപകൻ ഫാർസിൻ മജീദിനെതിരായ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബൽറാം. നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കാന്‍ വരുന്നതെന്ന് വി.ടി ബൽറാം തുറന്നുപറഞ്ഞു. അധ്യാപകനെതിരെ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ശിവൻകുട്ടിയെ വിമർശിച്ചത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!