നാട്ടുവാര്‍ത്തകള്‍
വീട്ടിലെത്തി പ്രതിരോധ കുത്തിവെയ്പ്


കരിങ്കുന്നം : പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും കാരുണ്യ പാലിയേറ്റീവ് ഹോംകെയർ സൊസൈറ്റിയും ചേർന്ന് വീട്ടിലെത്തി സാന്ത്വന പരിചരണ രോഗികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ് എടുത്തു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംപുറത്ത്, പഞ്ചായത്തംഗങ്ങളായ കെ.എസ്.അജിമോൻ, ഹരിദാസ് ഗോപാലൻ, പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. റീം തുടങ്ങിയവർ നേതൃത്വം നൽകി.