Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വന്യജീവി ആക്രമണം : സര്‍വകക്ഷി യോഗം12ന്


ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളും അവ നേരിടുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള സര്‍വകക്ഷി യോഗം 12 ന് രാവിലെ 10 മണിക്ക് കളക്ടറേറ്റില്‍ ചേരും. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം.പി., എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വനം -റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.