Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
തമിഴ്നാടിന് തിരിച്ചടി; മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്
മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനുകുലമായി സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്.പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.
ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സർവേ ഓഫ് ഇന്ത്യ അധികൃതർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. കേസിൽ തൽസ്ഥിതി തുടരാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിനെതിരെ തമിഴ്നാട് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി റിപ്പോർട്ട് തേടിയത്. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.