Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബഹുജന റാലിയും, പ്രതിഷേധ സമ്മേളനവും നാളെ പൂപ്പാറയിൽ നടക്കും


ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗാക്രമണങ്ങളിൽ മരിച്ചവരോടും പരിക്കുകൾ ഏറ്റവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും നാളെ പൂപ്പാറയിൽ നടക്കുന്നു.
മുരിക്കുംതൊട്ടി പൂപ്പാറ റോഡിലുള്ള എസ്റ്റേറ്റ് പൂപ്പാറ ജംഗ്ഷനിൽ നിന്നും വൈകുംന്നേരം 4 മണിക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന റാലി ആരംഭിക്കും. റാലി പൂപ്പാറയിൽ എത്തിച്ചേരുമ്പോൾ പ്രതിഷേധ സമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.