Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സിബിഐ അന്വേഷണം വേണം; സിദ്ധാര്‍ത്ഥന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും



തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇന്ന് മുഖ്യമന്ത്രിയെ കാണും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഡീന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസ് അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

മരണം ആത്മഹത്യ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. സിദ്ധാര്‍ത്ഥന് നീതി കിട്ടാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് കെഎസ്‌യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ അഞ്ചു തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!