Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സന്തോഷ് മാധവൻ അന്തരിച്ചത് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്


വിവാദ സ്വാമി സന്തോഷ് മാധവൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സ്വയം സന്യാസപരിവേഷം ചാർത്തിയ സന്തോഷ് മാധവൻ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
40 ലക്ഷം രൂപ തട്ടിയെന്ന ദുബായ് ബിസിനസുകാരി സെറഫിൻ എഡ്വിൻ 2008 ൽ നൽകിയ പരാതിയിലൂടെയാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകൾ പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്. ഇയാളുടെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ കടുവത്തോൽ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സന്തോഷ് മാധവൻ ജീവിച്ചിരുന്നത്.