Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പോലീസ് കുരുമുളക് മോഷണ കേസിൽ അറസ്റ്റ് ചെയ്ത പ്രതികളെ മോഷണ മുതൽ വിറ്റ മലഞ്ചരക്ക് കടയിൽ എത്തിച്ച് തെളിവെടുത്തു

കട്ടപ്പന : വിവിധ ഇടങ്ങളിൽ നിന്ന് കുരുമുളക് മോഷ്ടിച്ചു വിൽപ്പന നടത്തി വന്നിരുന്നതിനിടയിൽ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ മോഷണ മുതൽ വിറ്റ കടയിൽ എത്തിച്ചു തെളിവെടുത്തു.കെ എസ് ഇ ബി ജങ്ഷനിൽ ഉള്ള പുത്തൻപുരക്കൽ സ്‌പൈസസിലാണ് തെളിവെടുപ്പിനായി എത്തിച്ചത്.കഴിഞ്ഞ രാത്രിയിലാണ് 3 പ്രതികൾ വലയിലായത്.എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊങ്ങിണിപ്പടവിൽ വീടിനു മുന്നിൽ ഉണക്കാൻ ഇട്ടിരുന്ന 100 കിലോയോളം കുരുമുളക് പ്രതികൾ മോഷ്ടിച്ചത്.ഈ കേസിലാണ് അറസ്റ്റ്.മറ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ അന്വേഷണം നടക്കുന്ന അഞ്ചോളം സമാനരീതിയിലുള്ള മോഷണങ്ങൾക്ക് പിന്നിലും ഇവർ തന്നെയെന്നാണ് വിവരം.കൊങ്ങിണിപടവിലെ കേസിൽ കുരുമുളക് വാങ്ങിയ വ്യാപാരിയെയും പ്രതി ചേർത്തതായിട്ടാണ് സൂചന.































































































































