ആയുര്‍വേദ നേഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം
ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ നേഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസില്‍ വച്ച് വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു.
ആയുര്‍വേദ നേഴ്സ്- ഇന്റര്‍വ്യൂ- ജൂണ്‍ 30ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്
യോഗ്യത- കേരള സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ നേഴ്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയം.
ആയുര്‍വേദ ഫാര്‍മസിസ്റ്റ്ഇന്റര്‍വ്യൂ ജൂലൈ 1 ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്
യോഗ്യത- കേരള സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയം.
യോഗ്യരായ അപേക്ഷകര്‍ ജൂണ്‍ 28ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും ഫോണ്‍ നമ്പരും സഹിതം ഓഫീസ് ഇ-മെയിലില്‍ അപേക്ഷിച്ചിരിക്കണം ([email protected]). കൂടിക്കാഴ്ചയ്ക്ക് വരുമ്പോള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഓറിജിനലും ആയവയുടെ പകര്‍പ്പും കൊണ്ടുവരണം.
അപേക്ഷകര്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ നിര്‍ബന്ധമായും അനുസരിച്ചിരിക്കണം. സാമൂഹിക അകലവും മാസ്‌കും നിര്‍ബന്ധമാണ്. കൂടിക്കാഴ്ച ദിവസം ഉച്ചയ്ക്ക് 1.30 ന് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ പാടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് 04862232318 എന്ന നമ്പരില്‍ നിന്നും അറിയാം