കട്ടപ്പന വെള്ളയാംകുടി കൊങ്ങിണിപ്പടവ് മേഖലയിൽ കുരുമുളക് മോഷണം പതിവാകുന്നു
കട്ടപ്പന വെള്ളയാംകുടി മേഖലയിൽ മോഷണം വർദ്ധിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വെള്ളയാംകുടി കൊങ്ങിണിപ്പട്
മരുതേൽ കുട്ടിച്ചന്റെ 120 കിലോയോളം കുരുമുളക് മോഷണം പോയത്.
80 % ഉണങ്ങിയ കുരുമുളക് ചാക്കിൽ കെട്ടി സിറ്റൗട്ടിലാണ് വച്ചിരുന്നത്.
ഇന്നലെ (ശനിയാഴ്ച്ച) രാത്രിയിലാണ് മോഷണം നടന്നത്.
ഒരു മാസം മുമ്പ് ഉപ്പുമാക്കൽ ജിതിന്റെ വീടിന് മുന്നിൽ ഉണങ്ങാനിട്ടിരുന്ന 25 കിലോയോളം കുരുമുളകും മോഷണം പോയിരുന്നു.
തുടർന്ന് പോലീസിൽ പരാതി നൽകുകയും സമീപത്തെ CCTV കൾ പരിശോധിക്കുകയും ചെയ്തെങ്കിലും മോഷ്ടാവിനെ കുറിച്ച് സൂചനകൾ ലഭിച്ചില്ല.
രണ്ട് മാസം മുമ്പ് TV യും തേങ്ങായും മോഷണം പോയിരുന്നു.
പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രദേശത്ത് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നും ഇവ കണ്ടെത്തുകയും ചെയ്തു.
6 മാസം മുമ്പ് ഈ ഭാഗത്തു നിന്നും രണ്ട് സൈക്കിളുകളും മോഷണം പോയിരുന്നു.
ജനങ്ങൾ സമാധാനപരമായി ജീവിച്ചിരുന്ന മേഖലയാണ് കൊങ്ങിണിപ്പടവ്.
മേഖലയിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വാർഡ് കൗൺസിലർ ജൂലി റോയി ആവശ്യപ്പെട്ടു.