Idukki വാര്‍ത്തകള്‍
കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിൽ കളിക്കാൻ ലയണൽ മെസ്സി

അർജന്റീന ഫുട്ബോളിലെ ഇതിഹാസതാരം കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിൽ പന്തു തട്ടാൻ സൂപ്പർതാരം ലയണൽ മെസ്സി എത്തും. ദേശീയ ടീമിലെ മുൻ സഹതാരമായ ടെവസിനൊപ്പം അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരത്തിൽ പങ്കെടുക്കാൻ മെസ്സി സമ്മതിച്ചതായി സംഘാടകർ അറിയിച്ചു.
മുൻ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻല്യൂജി ബുഫൺ, മുൻ അർജന്റീന താരം സെർജിയോ അഗ്യൂറോ തുടങ്ങിയവരും സമ്മതം അറിയിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ടെവസിനൊപ്പം ഉണ്ടായിരുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘാടകർ സമീപിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. ഡിസംബർ 20ന് ബ്യൂനസ് ഐറിസ്സിലാണ് മത്സരം. ടെവസിന്റെ ബാല്യകാല ക്ലബ് ബോക്ക ജൂനിയേഴ്സിനെതിരെ, മെസ്സി ഉൾപ്പെടെയുള്ള ടെവസിന്റെ മുൻ സഹതാരങ്ങൾ അടങ്ങിയ ടീം അണിനിരക്കും.

















































































































































