Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ നിന്ന് 8 ലക്ഷം രൂപായുമായി മുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശി ഷരീഫിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


സ്വർണ്ണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയെ കട്ടപ്പനയിൽ വിളിച്ച് വരുത്തി.
പിന്നീട് 23 ന് വൈകിട്ട് 7 മണിയോടുകൂടി കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ നിന്ന് എറണാകുളം സ്വദേശിയെ പറ്റിച്ച് 8 ലക്ഷം രൂപായുമായി ഷരീഫ് മുങ്ങുകയായിരുന്നു.
38 ലക്ഷം രൂപയുടെ സ്വർണ്ണം കടം ആയി വാങ്ങി നൽകാമെന്നും 8 ലക്ഷം രൂപാ അഡ്വാൻസ് നൽകണമെന്നും പറഞ്ഞാണ് 8 ലക്ഷം രൂപാ തട്ടിയെടുത്തത്.
എറണാകുളം സ്വദേശിയുടെ പരാതിയെ തുടർന്ന് കട്ടപ്പന പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.