ദുരന്ത നിവാരണ സേന : ഇടുക്കി ജില്ലാതല പരിശീലനം 24 ന്
ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിക്കപ്പെട്ടിട്ടുളള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (ഇ.ആര്‍.ടി) അംഗങ്ങള്‍ക്കുളള ഏകദിന പരിശീലനം സംസ്ഥാനത്താകെ നടക്കുകയാണ്. ഇടുക്കി ജില്ലയില്‍ ജൂണ്‍ 24 നാണ് പരിശീലനം. ദുരന്ത നിവാരണ അതോരിറ്റിയും കിലയും ചേര്‍ന്ന് നടത്തുന്ന പരിശീലനത്തിന് ജില്ലാ പ്ലാനിംഗ് ആഫീസാണ് നേതൃത്വം നല്‍കുന്നത്. രാവിലെ 9.30 മുതല്‍ ഓണ്‍ലൈനില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ പ്രഥമ ശുശ്രുഷാ മുന്നറിയിപ്പ് ടീമുകള്‍ക്ക് രാവിലെയും, രക്ഷാ പ്രവര്‍ത്തനവും ഒഴിപ്പിക്കലും ക്യാമ്പ് മാനേജ്മെന്റ് ടീമുകള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരിശീലനം. ആമുഖം, ക്ലാസ്, സംശയ നിവാരണം ഉള്‍പ്പെടെ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുളള നാല് സെഷനുകളിലാണ് പങ്കെടുക്കേണ്ടത്. വിശദാംശങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ അറിയിക്കും. ഓരോ ടീമിലും ഉള്‍പ്പെടുത്തിയിട്ടുളള പത്തു പേരും യഥാസമയം പങ്കെടുക്കുന്നുണ്ടെന്ന് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. അടിയന്തര പ്രാധാന്യം ഉള്‍ക്കൊണ്ട് പരിപാടി സമ്പൂര്‍ണ്ണ വിജയമാക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ആഫീസര്‍ അറിയിച്ചു. ഫോണ്‍ – 9633192197, 9656383204.