നാട്ടുവാര്‍ത്തകള്‍
വെര്‍ച്വല്‍ ദീപശിഖ പ്രയാണം


നെടുങ്കണ്ടം. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വെര്‍ച്വല്‍ ദീപശിഖ പ്രയാണത്തിന്റെ ഉടുമ്പന്‍ചോല താലൂക്ക് തല ഉദ്ഘാടനം എം.എം.മണി എം.എല്‍.എ നിര്‍വഹിച്ചു. അസോസിയേഷന്‍ ജില്ല സീനിയര്‍ വൈസ് പ്രസിഡന്റ് എം.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ടി.എം.ജോണ്‍, സൈജു ചെറിയാന്‍, മാനസന്‍ ഷാജി, രാഹുല്‍ ഗോപി, നന്ദന പ്രസാദ്, നിരഞ്ജന ബൈജു, നക്ഷത്ര സന്തോഷ്, അരുണിമ വിജു എന്നിവര്‍ പങ്കെടുത്തു.
