Letterhead top
previous arrow
next arrow
കാലാവസ്ഥ

വേനൽമഴ തകർത്തു : മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ ലഭിച്ചതു 283.4 മില്ലീമീറ്റർ മഴ..



മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 154.4 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ജില്ലയിൽ ലഭിച്ചതു 283.4 മില്ലീമീറ്റർ മഴയാണ്. 84 ശതമാനം അധിക മഴ ലഭിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നലെ യെലോ അലർ‌ട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിൽ അടുത്ത ദിവസങ്ങളിൽ മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

അതേസമയം, 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ  മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മേയ് ആദ്യത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഏതാനും ദിവസം നല്ല മഴ ലഭിക്കാനും ചൂട് അൽപം കുറയാനും സാധ്യതയുണ്ട്. 









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!