നാട്ടുവാര്‍ത്തകള്‍പീരിമേട്
പീരുമേട് ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്ത്വത്തിൽ വളരെ പാവപെട്ട രോഗാവസ്ഥയിലുള്ള കൂടുംബത്തിന്റെ വീടിന്റെ തറ കോൺക്രീറ്റ് ചെയ്തും ഷീറ്റ് മാറിയും നൽകി


ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് പീരുമേട് ടീമിന്റെ നേതൃത്ത്വത്തിൽ വളരെ പാവപെട്ട രോഗാവസ്ഥയിലുള്ള കൂടുംബത്തിന്റെ വീടിന്റെ തറ കോൺക്രീറ്റ് ചെയ്തും ഷീറ്റ് മാറിയും നൽകി. ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമഗങ്ങൾ നേതൃത്ത്വം നൽകി. ഗ്രാമപഞ്ചായത്തംഗവും ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗവുമായ റോബിൻ കാരയ്ക്കാട്ടിന്റെ നേതൃത്ത്വത്തിൽ ടീം അംഗങ്ങളായ ചെറിയാൻ തോമസ്; റെജി കൊട്ടാരം പറമ്പിൽ; പ്രവീൺ ആലയ്ക്കാപറമ്പിൽ; രാജശേഖരൻ; അഖിൽ പാറാംതോട്ട്; കിരൺ; ലിബു; ജോബിൻ; എബിൻ; വിനോദ്, വർഗ്ഗീസ്, ഡാനി, അരുൺ എന്നിവർ പങ്കെടുത്തു.