Life Style/ Techനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ജോക്കർ മാൽവെയർ വീണ്ടും; ഈ 8 ആൻഡ്രോയിഡ് ആപ്പുകൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം
സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്.
ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്‌സിലെ ഗവേഷകർ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കളഉടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരനാണ്.
ക്വിക്ക് ഹീൽ ആപ്പ് മുന്നറിയിപ്പ് നൽകിയ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആപ്പ് നേരത്തെ ഡൗൺലോഡ് ചെയ്തവർ മൊബൈലിൽ നിന്ന് അത് നീക്കം ചെയ്യണമെന്ന് സൈബർ വിദഗ്ധർ അഭ്യർത്ഥിച്ചു.
നീക്കം ചെയ്യേണ്ട 8 ആപ്പുകൾ
- ഓക്‌സിലറി മെസേജ്
- ഫാസ്റ്റ് മാജിക്ക് എസ്എംഎസ്
- ഫ്രീ കാംസ്‌കാനർ
- സൂപ്പർ മെസേജ്
- എലമെന്റ് സ്‌കാനർ
- ഗോ മെസേജസ്
- ട്രാവൽ വോൾപേപ്പർ
- സൂപ്പർ എസ്എംഎസ്