പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
കാഞ്ചിയാർ ജെ. പി. എം. കോളേജിൽ കലോത്സവം നടന്നു.
കാഞ്ചിയാർ ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘തരംഗ 2024’ കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രപിന്നണിഗായിക അഖില ആനന്ദ് നിർവ്വഹിച്ചു. കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ മുഖ്യസന്ദേശം നൽകി. കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി., ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി. എസ്. ടി. എന്നിവർ ആശംസകളർപ്പിച്ചു. കോളേജ് യൂണിയൻ അഡ്വൈസർ അഖിൽ കുമാർ എം. സ്വാഗതമാശംസിച്ച ചടങ്ങിൽ ആട്സ് ക്ലബ്ബ് സെക്രട്ടറി നിധീഷ് കുമാർ പി. നന്ദിയർപ്പിച്ചു. മത്സരയിനങ്ങളിൽ മുന്നൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു.