അഖില കേരള വോളിബോൾ ടൂർണ്ണമെൻ്റും ബ്രദേഴ്സ് ക്ലബിൻ്റെ ഉദ്ഘാടനവും ഫെബ്രുവരി 3 ന് കട്ടപ്പനയിൽ


കട്ടപ്പന ആസ്ഥാനമായി പ്രവർത്തനമാരംഭിക്കുന്ന ബ്രദേഴ്സ് വോളിബോൾ ക്ലബിൻ്റെ ഉദ്ഘാടനവും അഖില കേരള വോളിബോൾ ടൂർണ്ണമെൻ്റും ഫെബ്രുവരി 3 ന് കട്ടപ്പനയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ക്ലബിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, എം എൽമാരായ എം എം മണി ,വാഴൂർ സോമൻ, കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ കെ ജെ ബെന്നി തുടങ്ങിയവർ മുഖ്യാഥിതികളായിരിക്കും.ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയും ട്രോഫിയും നൽകും. രണ്ടാം സമ്മാനമായി 15000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 5000 രൂപയും ട്രോഫിയും നൽകും.എട്ടോളം ടീമുകൾ മത്സരിക്കുന്ന ടൂർണ്ണമെൻ്റിൽ ഇന്ത്യൻ ടീമിലും, റെയിൽവേ ടീമിലും തിളങ്ങിയ താരങ്ങൾ പങ്കെടുക്കുമെന്നും ഭാരവാഹികളായ സുമിത്ത് മാത്യു,ജയ്ബി ജോസഫ്, വിജി ജോസഫ്,അജിത് സുകുമാരൻ,സെബാസ്റ്റ്യൻ തോമസ്,ജോസ് കവളക്കാട്ട്,ബിബിൻ ജോസഫ്,സച്ചിൻ സണ്ണി എന്നിവർ പറഞ്ഞു