Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റിപ്പബ്ലിക് ദിനം: കേരള- തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധന


റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി തേനി ജില്ലാ ബോംബ് സ്‌ക്വാഡ് കേരള- തമിഴ്നാട് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന തുടങ്ങി.
കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിൽ എക്‌സ്‌പ്ലോസീവ് സ്‌ക്വാഡിലെ ഇൻസ്‌പെക്ടർമാരായ രവിരാജ്, രംഗരാജ്, സെൽവകുമാർ എന്നിവരുടെ നേതൃത്വത്തിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്.
അതിർത്തി നഗരങ്ങളായ കമ്പം, ഗൂഡല്ലൂർ എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകളിലും പരിശോധന നടത്തി.