അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റ്: ആലോചനാ യോഗം ചേര്‍ന്നു


സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹകരണത്തോടെ മാര്‍ച്ച് 14,15,16,17 തീയതികളില്‍ വാഗമണ്ണില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റുമായി ബന്ധപ്പെട്ട ആലോചനാ യോഗം ചേര്‍ന്നു. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്ന യോഗത്തില്‍ പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ പാരാഗ്ലൈഡിംഗ് ഫെസ്റ്റ് നടത്തുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് വാഗമണ്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷാ മുന്‍കരുതല്‍, മാലിന്യ നിര്‍മ്മാര്‍ജനം, ട്രാഫിക് നിയന്ത്രണം എന്നിവ നടപ്പാക്കും.
യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വത്തായി ആര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി പ്രതീപ്, വാര്‍ഡ് അംഗങ്ങളായ സിനി വിനോദ്, പ്രദീപ് കുമാര്‍, അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിജു കുര്യക്കോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ.എസ്, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, പീരുമേട് തഹസില്‍ദാര്‍ സണ്ണി ജോര്‍ജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.