Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്


ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന എം.പി. ലാഡ്സ് ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനത്തില്‍ ഡിപ്ലോമ, ടൈപ്പ് റൈറ്റിംഗ് (മലയാളവും ഇംഗ്ലീഷും) (ഐഎസ്എം, യുണികോഡ്്), ഓണ്‍ലൈന്‍ അപ്ഡേഷനില്‍ പ്രാവീണ്യം,
വിന്‍ഡോസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പരിജ്ഞാനം, ഒരു വര്‍ഷത്തേ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3 വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233010