Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്


ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) പാറേമാവില്‍ പ്ലാന്‍ 2023-24 പ്രകാരം നടപ്പിലാക്കി വരുന്ന പദ്ധതികളിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ് (പുരുഷന്‍-2 ഒഴിവ്) തസ്തികയില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമനം നടത്തും. കേരള സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നുള്ള ഒരുവര്‍ഷ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31 ന് ബുധനാഴ്ച രാവിലെ 10.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232318.